
യുവ തെയ്യം കലാകാരൻ വാടക വീട്ടിൽ മരിച്ച നിലയിൽ; നിരവധി തെയ്യങ്ങളുടെ കോലധാരി
തുലാം പിറന്നു... വടക്കേ മലബാറിൽ മറ്റൊരു തെയ്യക്കാലത്തിന് തുടക്കം കുറിക്കുന്നു . ഓർത്തുവെക്കാൻ നിരവധി തെയ്യക്കോലങ്ങൾ സമ്മാനിച്ച തെയ്യം കലാകാരൻ വിട വാങ്ങിയിരിക്കുന്നു. മരണാനന്തരം കോല സ്വരൂപിണിയായ നിരവധി വിശ്വാസ പ്രമാണങ്ങൾ ഉള്ള നാട്ടിൽ നീ മറ്റൊരു തെയ്യകോലമായി അവതരിച്ചെങ്കിൽ!!!
കണ്ണൂർ പ്രമുഖ യുവ തെയ്യം കലാകാരനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറശ്ശിനിക്കടവ് നാണിശ്ശേരി കോൾത്തുരുത്തി കുടുക്കവളപ്പിൽ സൂരജിന്റെ മകൻ പി.കെ. അശ്വന്ത് (അശ്വന്ത് കോൽതുരുത്തി-25) ആണ് മരിച്ചത്. കണ്ണൂർ പൊടിക്കുണ്ടിലെ വാടക വീട്ടിലെ ഫാനിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ഇന്നലെ രാത്രി പത്ത് മണിയോടെ സുഹൃത്തുക്കളാണ് ടൗൺ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏതാനും മാസം മുമ്പാണ് സഹോദരൻ അദ്വൈതിനൊപ്പം വാടക വീട്ടിലേക്ക് താമസം മാറിയത്. അമ്മ ജിഷ ഗൾഫിൽ ജോലി ചെയ്യുകയാണ്. കതിവനൂർ വീരൻ, കുടിവീരൻ തോറ്റം ഉൾപ്പെടെയുള്ള നിരവധി തെയ്യങ്ങളുടെ കോലധാരിയായിരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.