കളിയാട്ടം


കോക്കാട് മുച്ചിലോട് പെരുംകളിയാട്ടം ലോഗോ പ്രകാശനം സിനിമാ താരം ധ്യാൻ ശ്രീനിവാസൻ നിർവഹിച്ചു. 

Reporter: shanil cheruthazham

കണ്ണൂർ ജില്ലയിലെ കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്ര പെരുങ്കളിയാട്ട ലോഗോ പ്രകാശനം പ്രശസത സിനിമാ താരം ധ്യാൻ ശ്രീനിവാസൻ നിർവഹിച്ചു. സംവിധായകൻ സന്തോഷ് മണ്ടൂർ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ എം വി രമേശൻ, ടി.വി ചന്ദ്രൻ, എൻ.വി ബിജു, രഞിത്ത് നാരായണൻ എന്നിവർ പ്രസംഗിച്ചു. 

കളിയാട്ടവുമായി ബന്ധപെട്ടു വന്ന 19 ഓളം ലോഗോകളിൽനിന്നും  പയ്യന്നൂർ  സ്വദേശിയായ ആർട്ടിസ്റ്റ് മധു ഓർജിൻ രൂപകൽപന ചെയ്ത ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഗോവിന്ദൻ മണ്ടൂർ, ഉണ്ണി കാനായി എന്നിവർ ചേർന്ന കമ്മറ്റിയാണ് നേതൃത്വം നൽകിയത്. 

2024 ഡിസംബർ 11 മുതൽ 14 വരെ 15  വർഷങ്ങൾക്കു ശേഷം കണ്ണൂർ ജില്ലയിലെ ചെറുതാഴം കോക്കാട് മുച്ചിലോട് പെരുങ്കളിയാട്ടം നടത്തപ്പെടുന്നു. 



loading...