കളിയാട്ടം


കോക്കാട്ട് മുച്ചിലോട്ടു ഭഗവതീ ക്ഷേത്ര പെരുങ്കളിയാട്ട സംഘടകസമിതി രുപീകരണയോഗം ഞായറാഴ്ച നടക്കുന്നു.

Reporter: shanil cheruthazham

ഉത്തര കേരളത്തിലെ മുച്ചിലോട്ടുകാവുകളിൽ പൗരാണികമാണ് കോക്കാട് ശ്രീ മുച്ചിലോട്ടു ഭഗവതീ ക്ഷേത്രം.  ക്ഷേത്രത്തിൽ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം 2024 ഡിംസംബർ 11 മുതൽ 14 വരെ പെരുംങ്കളിയാട്ട മഹോൽസവം നടക്കുന്നു. അന്നദായനിയായ മുച്ചിലോട്ടമ്മയുടെ പന്തൽ മംഗലമായ പെരുങ്കളിയാട്ടത്തിൻ്റെ  വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം 2024 ജനുവരി 21 ന് ഞായറാഴ്ച ഉച്ച്ക്ക് 3 മണിക്ക് ക്ഷേത്രപരിസരത്ത് വച്ച് നടക്കും.

സംഘടകസമിതി രുപീകരണയോഗം  എം വിജിൽ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ പുരാവസ്തു മ്യൂസിയം വകുപ്പ്മന്ത്രി രാമചന്ദ്രൻ കടന്നപള്ളി ഉൽഘാടനം ചെയ്യും.  കരിവെളളൂർ വലിയച്ചൻ വി പ്രമോദ് കോമരം ഭദ്രദീപം തെളിയിക്കും. ചടങ്ങിൽ 27 സബ്ബ് കമ്മറ്റികളുടെ പാനൽ അവതരണവും പെരുങ്കളിയാട്ടത്തിനുള്ള ബഡ്ജറ്റ് അവതരണവും നടക്കും. 



loading...