ഉത്സവം


ചെറുതാഴം കുന്നിൻ മതിലകം ക്ഷേത്രത്തിൽ ദശദിന ബ്രഹ്മകലശം മെയ്-14 ലു മുതൽ തുടക്കമാകും

Reporter: shanil cheruthazham

കണ്ണൂർ ജില്ലയിലെ ചെറുതാഴം ഗ്രാമത്തിലാണ്  പുരാതനവും ചരിത്രപ്രാധാന്യമുള്ളതുമായ കുന്നിന്മത്തിലകം ശ്രീ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴിമലയുടെ താഴ്വരയിൽ ചെമ്പള്ളിക്കുണ്ട് - രാമപുരം നദിക്കരയിലായി ചെറുതാഴം  ഉചുള്ളിക്കുന്നിൽ  ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും സാന്നിധ്യം  ഈ ഭൂമി ഈ രണ്ട് ദേവതകളുടെ ഏകീകരണ സ്ഥലമായി കണക്കാക്കപ്പെടുന്നു. ശിവഭഗവാനാണ് പ്രധാന പ്രതിഷ്ട.  പൂർവ്വകാലത്തു നാശോന്മുഖമായ ക്ഷേത്രം  1980 കളിൽ ക്ഷേത്ര ട്രസ്റ്റികളുടെയും പ്രാദേശിക ഭക്തരുടെയും കുടുംബങ്ങൾ ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കരിങ്കല്ലിൽ പുതുക്കിപ്പണിത ക്ഷേത്രം 21 ന് രാവിലെ 9.45 ന് പുനപ്രതിഷ്ഠാകർമ്മം നടക്കും.

ചെറുതാഴം കുന്നിൻ മതിലകം ക്ഷേത്രത്തിൽ ദശദിന ബ്രഹ്മകലശം മെയ്-14 ലു മുതൽ തുടക്കമാകും. മെയ് 14 ഞായറാഴ്ച വൈകുന്നേരം നാലിന് കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. തുടർന്ന് ആധ്യാത്മിക സഭ. 21 ന് രാവിലെ 9.45 ന് പുനപ്രതിഷ്ഠാകർമവും 24 ന് രാവിലെ ബ്രഹ്മകലശാഭിഷേകവും നടക്കും. വൈകീട്ട് തായമ്പക, തിടമ്പ് നൃത്തം എന്നിവയുണ്ടാകും. എല്ലാ ദിവസവും അന്നദാനവും വൈകീട്ട് ആറിന് ആധ്യാത്മിക പ്രഭാഷണവും കലാ -സാംസ്കാരിക പരിപാടികളും ഉണ്ടാകും.


വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഗംഗാധരൻ,  ദാമോദരൻ, ചെയർമാൻ കെ.നാരായണൻകുട്ടി , സെക്രട്ടറി ടി.വി.ബിജു, ജനറൽ കൺവീനർ എം.വി.ദിവാകരൻ, പി.പ്രഭാകരൻ, പി.കെ.നാരായണൻ, കെ.വി. ഇന്ദുധരൻ എന്നിവർ പങ്കെടുത്തു. 



loading...