കളിയാട്ടം


കുഞ്ഞിമംഗലം കുതിരുമ്മൽ മാട്ടുമ്മൽ കളരി കളിയാട്ടം മാർച്ച് രണ്ടു മുതൽ അഞ്ചു വരെ

Reporter: shanil cheruthazham

ഏഴ് വർഷങ്ങൾക്ക് ശേഷം  നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പിലാത്തറയിൽ നടന്ന  വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കുഞ്ഞിമംഗലം കുതിരുമ്മൽ മാട്ടുമ്മൽ കളരി കളിയാട്ടം 2023  മാർച്ച് രണ്ടു മുതൽ അഞ്ചു വരെ തീയതികളിൽ നടക്കും.  മാർച്ച് രണ്ടിന് വൈകുന്നേരം അഞ്ചിന് ആണ്ടാം കൊവ്വൽ മുത്തപ്പൻ ക്ഷേത്ര പരിസരത്ത് നിന്ന് കലവറ ഘോഷയാത്രയും മാർച്ച്  അഞ്ചിന് ഉച്ചയോടെ തായ്പരദേവതയുടെ തിരുമുടി നിവരും. തുടർന്ന് അന്നദാനം നടക്കും.

കളിയാട്ട ദിവസങ്ങളിൽ കളിയാട്ട കരിങ്കാളി ഭഗവതി, പൂക്കുട്ടി ശാസ്തൻ, ഭൈരവൻ, ധൂമ്രൻ, ധൂമാ ഭഗവതി, കരുവാളൻ, പൊട്ടൻ, കറുത്ത ഭൂതം, വെളുത്ത ഭൂതം, കൂഞ്ഞാർ കുറത്തി, വണ്ണാത്തി ഭഗവതി, കമ്മിയമ്മ, തൊണ്ടച്ഛൻ, മാഞ്ഞാളമ്മ, പുള്ളി ഭഗവതി, കരിങ്കുട്ടിശാസ്തൻ, ഘണ്ഡാ കർണൻ, ഉച്ചിട്ട, കുറത്തിയമ്മ, കുണ്ടോർ ചാമുണ്ഡി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, പരാളിയമ്മ, രുദ്രാംഗഭഗവതി, ഗുളികൻ തുടങ്ങി 32 ഓളം തെയ്യക്കോലങ്ങൾ കെട്ടിയാടും.  

വാർത്താസമ്മേളനത്തിൽ പാണപ്പുഴ പത്മനാഭൻ പണിക്കർ, മാട്ടുമ്മൽ ജനാർദ്ദനൻ ഗുരുക്കൾ, എം.കുഞ്ഞിക്കണ്ണൻ, സുധാകരൻ മാട്ടുമ്മൽ, എം.രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.


 

♡ share post 

Join dot com whatsapp group  https://chat.whatsapp.com/LhBREmiNeogEAZb96eG3FO 

 



loading...