ഉത്സവം


താലപ്പൊലി മഹോത്സവം തുടങ്ങി

Reporter: pilathara.com

മാടായിക്കാവിൽ നിന്നുള്ള ദീപവും തിരിയും എഴുന്നള്ളിക്കൽ ചടങ്ങോടെ കുഞ്ഞിമംഗലം ചെമ്മട്ടിലാ നഗരം (തെരു) താലപ്പൊലി മഹോത്സവത്തിന് സമാരംഭം കുറിച്ചു. ഇന്ന് രാത്രി പത്തു മണിക്ക് വടക്കേ തെരുവിലേക്കുള്ള എഴുന്നള്ളത്ത്. നാളെ രാത്രി 9 മണിക്ക് തിരുവനന്തപുരം സംഘചേതനയുടെ നാടകം, ചക്രം. മറ്റന്നാൾ പുലർച്ചെ 4 മണിക്ക് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയേന്തിയ ബാലികമാരുടെയും അകമ്പടിയോടെയുള്ള എഴുന്നള്ളത്ത്. തുടർന്ന് പന്തലാട്ടത്തോടെ ഉത്സവത്തിന് സമാപനവും നടക്കും.

മാടായിക്കാവിൽ നിന്ന് ദീപവും തിരിയും ക്ഷേത്രത്തിലേക്ക് എത്തിയപ്പോൾ.


loading...