വിവരണം കൃഷി


സപ്ലേക്കോ നെല്ല്  സംഭരണം  കർഷകർ വീണ്ടും  ദുരിതത്തിലായി. ചെറുതാഴത്തെ കർഷകർ ദുരിതത്തിൽ!!!

Reporter: pilathara.com


പരിസ്ഥിതിയെ സന്തുലനപ്പെടുത്തുന്ന നാടിൻ്റെ വികസനത്തിന് മുന്നിൽ നിൽക്കുന്ന കർഷകനെ എന്തിനാണ് ഇത്ര ബുദ്ധിമുട്ടിലാകുന്നത് ?

സപ്ലേക്കോ നെല്ല്  സംഭരണം  കർഷകർ വീണ്ടും  ദുരിതത്തിലായി... ചെറുതാഴത്തെ കർഷകർ ദുരിതത്തിൽ!!!

രണ്ടാംവിള  നെൽകൃഷി നെല്ലുസംഭരണത്തിന് മാസങ്ങൾക്ക് മുന്നേ റജിസ്റ്റർ ചെയ്തിട്ടും കെയ്ത്ത് കഴിഞ്ഞ് 3മാസത്തിനുശേഷമാണ്  ചെറുതാഴത്തെ കർഷകരിൽനിന്നും  നെല്ല്  സംഭരിച്ചത്.   സംഭരിച്ച നെല്ലിൻ്റെ റസീറ്റ് കർഷകന്  നൽകിയെങ്കിലും   പൈസ ലഭിക്കണമെങ്കിൽ  ഇനിയും കടമ്പകളേറെ വേണമെന്നതാണ്  കർഷകൻ്റെ  അനുഭവം.. ഒരു കർഷകൻ  ഇങ്ങനെ പറയുന്നു -  "  മുൻ  വർഷങ്ങളിൽ മേൽ പറഞ്ഞ റസീറ്റ്  എകൗണ്ടുള്ള  ദേശസാൽകൃത  ബാങ്കിൽ (അപേക്ഷയിൽ നൽകിയ ബാങ്ക് )  നൽകിയാൽ ലോൺ ആയിട്ടാണെങ്കിലും പൈസ ലഭിച്ചിരുന്നു. സർവ്വീസ് ചാർജും ലോൺ പശിശയും സപ്ലേക്കോ  നൽകാറാണ് പതിവ്. എന്നാൽ ഈ തവണ അത്തരം ലോൺ സംവിധാനം  പ്രാദേശിക  ദേശസാൽകൃതബാങ്കുകൾക്ക് നൽകാതെ  കനറാബാങ്കിനും SBI ക്കും മാത്രമാണെന്തിനാൽ ഇവിടങ്ങളിൽ എകൗണ്ട് ഇല്ലാത്ത കർഷകർ പുതിയ  എകൗണ്ട് തുടങ്ങി വീണ്ടും  ലോൺ ആയി പൈസ എടുക്കേണ്ടുന്ന അവസ്ഥയിലാണുള്ളത്. ഇത്തരം കടമ്പകൾ മറികടന്നാലേ   സപ്ലേക്കോയ്ക് നെല്ല്  നൽകിയ കർഷകന് പണം ലഭിക്കൂ എന്നാണ് അറിയാൻ കഴിഞ്ഞത്. SBI ക്ക് പിലാത്തറ  ബ്രാഞ്ച് ഉണ്ടെങ്കിലും  പയ്യന്നൂർ  മെയിൻ  ബ്രാഞ്ചുമായി ബന്ധപ്പെട്ടാലേ കാര്യം നടക്കൂ എന്നതും കർഷകരെ നട്ടംതിരിക്കുന്ന അവസ്ഥയാണ്. നെൽകൃഷി  ലാഭകരമായി നടത്തിവരുന്ന പല  കർഷകർക്കും ഗവൺമെന്റിൻ്റെ ഇത്തരം തെറ്റായ  നടപടിയിൽ കടുത്ത വിമർശനം ഉണ്ട്. ഒരേക്കറിൽ 2 ടണ്ണിൽ കൂടുതൽ ഉല്പാദനം  ഉണ്ടായാലും അധികമുള്ള  തൂക്കം എടുക്കുകയില്ലെന്നതും വിചിത്രമായ തീരുമാനം തന്നെ. "

പരിസ്ഥിതി ദിനത്തിൽ വളരെ പ്രധാനപ്പെട്ട വാർത്ത പൊതുജനമധ്യത്തിൽ പിലാത്തറ ഡോട്ട് കോം വയ്കുകയാണ്. ഈ വിഷയം ഒരു ഗ്രാമപഞ്ചായത്തിൽ ഒതുകുന്ന വിഷയമല്ല നെൽകൃഷി ചെയ്തു നെല്ലാക്കി സപ്ലൈകോവിന് നൽക്കുന്ന എല്ലാ കർഷകർക്കും നിലവിൽ ഈ ബുദ്ധിമുട്ടു നേരിടുന്നു. കർഷകർ നെല്ലുമായി എത്ര കാലമാണ് വില്പന നടത്താൻ സാധിക്കാതെ കൃഷിയിൽ പിടിച്ചുനിൽക്കാൻ സാധിക്കുക? .  നേരത്തെ കേരള ഗ്രാമീൺ  ബാങ്കിലായിരുന്നു കൂടുതൽ കർഷകർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. കാർഷിക വായ്പയും ബുദ്ധിമുട്ടില്ലാതെ ലഭിച്ചിരുന്നു. എന്നാൽ നെല്ലുസംഭരണത്തിലെ  പുതിയ പരിഷ്ക്കരണം കർഷകരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാകുന്നത്. അധികൃതർ ഉത്തരവാദിതയോടെ ഈ വിഷയം ഏറ്റെടുത്തു ഉടൻ  മാറ്റം ഉണ്ടായേ തീരു. 

 കൃഷി ചെയുന്ന എല്ലാവർക്കും   സബ്‌സിഡി  നൽകുന്നതിന് പകരം കർഷകർ വിളകൾ ഉല്പാദിപ്പിക്കുന്ന  ഉത്പന്നങ്ങൾക്കു മാന്യമായ വിലയും ഒപ്പം മികച്ച  സബ്‌സിഡി ലഭിക്കുകയും, വിള നഷ്ടമുണ്ടായാൽ വേഗത്തിൽ  ഇൻഷുറൻസ് പരിരക്ഷയും  നൽകുന്ന കാലം വരും എന്ന് വിശ്വസിക്കാം...

കർഷകരോളംപ്രകൃതിയെ സ്നേഹിക്കുന്നവർ വേറെയില്ല. പരിസ്ഥിതിയുടെ സ്പന്ദനങ്ങളെ സ്വന്തം ജീവിതത്തോട് ചേർത്തുവെച്ച മറ്റൊരു ജനവിഭാഗവും ഭുമിയിലുണ്ടാകില്ല. അവരോളം മണ്ണിനെയും പ്രകൃതിയെയും പരിസ്ഥിതിയെയും ആഴത്തിൽ പഠിച്ചവരും മറ്റാരുമില്ല... 365 ദിവസവും പരിസ്ഥിതിയെ ചേർത്തുനിർത്തുന്നവർക്കു പിലാത്തറ ഡോട്ട് കോം പരിസ്ഥിതി ദിനാശംസകൾ നേരുന്നു.
 
മണ്ണിൽ പൊന്നു വിളയിക്കുന്ന യഥാർത്ഥ കർഷകർക്ക് വേണ്ടി -  ഷനിൽ ചെറുതാഴം  
 


കർഷകരോളംപ്രകൃതിയെ സ്നേഹിക്കുന്നവർ വേറെയില്ല. പരിസ്ഥിതിയുടെ സ്പന്ദനങ്ങളെ സ്വന്തം ജീവിതത്തോട് ചേർത്തുവെച്ച മറ്റൊരു ജനവിഭാഗവും ഭുമിയിലുണ്ടാകില്ല. അവരോളം മണ്ണിനെയും പ്രകൃതിയെയും പരിസ്ഥിതിയെയും ആഴത്തിൽ പഠിച്ചവരും മറ്റാരുമില്ല... 365 ദിവസവും പരിസ്ഥിതിയെ ചേർത്തുനിർത്തുന്നവർക്കു പിലാത്തറ ഡോട്ട് കോം പരിസ്ഥിതി ദിനാശംസകൾ നേരുന്നു.



loading...