വാര്‍ത്താ വിവരണം

പിലാത്തറ വ്യാകുലമാതാ ദേവാലയത്തിൽ തിരുനാൾ

21 April 2024
Reporter: Pilathara dot com

പിലാത്തറ: പിലാത്തറ വ്യാകുലമാത ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ വ്യാകുലാംബയുടെ തിരുന്നാള്‍ 2024 ഏപ്രില്‍ 22 തിങ്കളാഴ്ച്ച മുതല്‍, 2004 മേയ് 2 വ്യാഴാഴ്ച വരെ വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെടമെന്ന് ഫൊറോന വികാരി ഫാ.ബെന്നി മണപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

തിങ്കളാഴ്ച വൈകുന്നേരം 6.30 ന് ഈടവക വികാരി റവ.ഫാ. ബെന്നി മണപ്പാട്ട് കാര്‍മികത്വം വഹിക്കുന്ന കൊടിയേറ്റത്തോടെ തിരുന്നാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് ജപമാലയും ഫാ: റോയ് നെടുന്താനം ഇടവകക്ക് വേണ്ടി അര്‍പ്പിക്കുന്ന ദിവ്യബലിക്ക് സെന്റ് ആന്റണീസ്. സെന്റ് ഫ്രാന്‍സിസ്, സെന്റ്. തെരെസ കുടുംബ യൂണിറ്റുകള്‍ നേതൃത്വം വഹിക്കും.

 

ഏപ്രില്‍ 22 മുതല്‍ 29 വരെ എല്ലാ ദിവസവും 5.30 ന് ജപമാലയും തുടര്‍ന്ന് ദിവ്യബലി അര്‍പ്പണവും നടക്കും.

*ഏപ്രില്‍ 23 ന്* റവ. ഫാ: ബിനു ക്ലീറ്റസ് ഇടവകയിലെ കുട്ടികള്‍ക്ക് വേണ്ടി അര്‍പ്പിക്കുന്ന ദിവ്യബലിക്ക് സെന്റ് ഇഗ്‌നേഷ്യസ്, സെന്റ് തോമസ് യൂണിറ്റുകള്‍ നേതൃത്വം വഹിക്കും.

ഏപ്രില്‍ 24 ന് ഫാ. ക്ലമന്റ് ലെയ്ഞ്ചന്‍ ഇടവകയിലെ ദമ്പതികള്‍ക്ക് വേണ്ടി ദിവ്യബലി അര്‍പ്പിക്കുമ്പോള്‍, സെന്റ് മൈക്കിള്‍സ്, ഹോളി ഏഞ്ചല്‍സ് യൂണിറ്റുകള്‍ നേതൃത്വം നല്‍കും.

ഏപ്രില്‍ 25 ന് വൈകിട്ട് ജപമാലയ്ക്ക് ശേഷം ലോക സമാധാനത്തിന് വേണ്ടി ഫാ: ഷൈജു പീറ്റര്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലിക്ക് സെന്റ് പീറ്റര്‍, സെന്റ് ജൂഡ് എന്നീ യൂണിറ്റുകള്‍ നേതൃത്വം നല്‍കും.

ഏപ്രില്‍ 26 ന് വൈദികര്‍ക്കും സന്യസ്തര്‍ക്കും വേണ്ടി റവ.ഫാ. ബെന്നി പൂത്തറയില്‍ ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ നേതൃത്വം നല്‍കുന്നത് ലിറ്റില്‍ ഫ്‌ളവര്‍, സെന്റ് ജോസഫ്, സെന്റ് ജോര്‍ജ്ജ് യൂണിറ്റുകളാണ്.

ഏപ്രില്‍ 27 യുവജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ദിനത്തില്‍ റവ. ഫാ. ജേക്കബ് ജോസ് അര്‍പ്പിക്കുന്ന ദിവ്യബലിക്ക് നേതൃത്വം നല്കുന്നത് സെന്റ്. വിന്‍സന്റ്, സെന്റ്‌റ്. മേരീസ്, സെന്റ്‌റ്. സെബസ്റ്റ്യന്‍ യൂണിറ്റുകളാണ്.

ഏപ്രില്‍ 28 ഞായറാഴ്ച്ച കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. രാവിലെ 9 മണിക്ക് കുഞ്ഞു പൈതങ്ങള്‍ക്ക വേണ്ടി റവ. ഫാ. ജിനോ ചക്കാലക്കല്‍ അര്‍പ്പിക്കുന്ന ദിവ്യബലിക്ക്, ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും നേതൃത്വം നല്കും. വൈകുന്നേരം 6.30 മുതല്‍ നടക്കുന്ന മതബോധന വാര്‍ഷികാഘോഷങ്ങള്‍ക്ക് ഫ്‌ളവേഴ്സ് ചാനല്‍ ഫെയിം ഫാ.ജിതിന്‍ വയലുങ്കല്‍ മുഖ്യാതിഥിയായിരിക്കും.

ഏപ്രില്‍ 29 ന് റവ. ഫാ റോണി പീറ്റര്‍ നയിക്കുന്ന ദിവ്യബലി മാതൃരാജ്യത്തിന് വേണ്ടിയായിരിക്കും. മാതൃവേദി, ലീജിയന്‍ ഓഫ് മേരി, സെന്റ്. എലിസബത്ത് യൂണിറ്റുകല്‍ നേതൃത്വം നല്‍കും. ദിവ്യബലിക്ക് ശേഷം ഇടവകാംഗങ്ങളുടെ കലാസന്ധ്യ നടക്കും.

ഏപ്രില്‍ 30 ന് വൈകുന്നേരം 5 മണിക്കായിരിക്കും തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുക. ജപമാലയ്ക്ക് ശേഷം മോണ്‍. ക്ലാരന്‍സ് പാലിയത്ത് തിരുസഭയ്ക്ക് വേണ്ടി അര്‍പ്പിക്കുന്ന നേതൃത്വം നല്കുക കെ.സി.വൈ.എം, ഒസാനാം യൂത്ത്, സി.എല്‍.സി, പിതൃവേദി, സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി എന്നിവരായിരിക്കും. ദിവ്യബലിക്ക് ശേഷം പരിശുദ്ധ വ്യാകുലാംബയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ഭക്തി നിര്‍ഭരവും വര്‍ണ ശമ്പളവുമായ പ്രദക്ഷിണം നടക്കും.

മേയ് ഒന്നിന് തിരുന്നാള്‍ ദിനത്തില്‍ രാവിലെ 10 മണിക്ക് കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ അര്‍പ്പിക്കുന്ന ആഘോഷമായ തിരുന്നാള്‍ ദിവ്യബലിക്ക് പാരിഷ് കൗണ്‍സില്‍ നേതൃത്വം വഹിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം നേര്‍ച്ച ഭക്ഷണം. വൈകുന്നേരം 7 മണിക്ക് പ്രശസ്ത ഗസല്‍ ഗായകന്‍ അലോഷി നയിക്കുന്ന സംഗീത നിശയും ഗാനമേളയും നടക്കും

മേയ് 2 ന് വൈകുന്നേരം 5.30 ന’ നടക്കുന്ന ജപമാലയ്ക്കും തുടര്‍ന്ന് പരേതാത്മാക്കള്‍ക്ക് വേണ്ടി നടക്കുന്ന ദിവ്യബലിക്കും ഇടവക സഹ വികാരി ഫാ.പ്രിന്‍സ് നെല്ലരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം, തിരുന്നാള്‍ കൊടിയിറക്കം.

 

വാര്‍ത്താസമ്മേളനത്തില്‍ സഹ വികാരിഫാ. പ്രിന്‍സ് നെല്ലരിയില്‍, പ്രബ്ലിസിറ്റി കണ്‍വീനര്‍ കെ.ജി.വര്‍ഗീസ്, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ബെന്നി കുറുപ്പംചേരി, പി.ആന്റണി, കെ.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 



whatsapp
Tags:
loading...