വിവരണം കൃഷി


കൃഷിക്ക് സൗജന്യവൈദ്യുതി, വ്യക്തികൾക്കും അപേക്ഷിക്കാം

Reporter: pilathara.com

"സീറോ ബാലൻസ് അക്കൗണ്ടുകളിലൂടെ പണം കൈമാറാനാണ് പുതിയ നിർദേശം".

കൃഷിക്കുള്ള സൗജന്യ വൈ ദ്യുതിപദ്ധതിയിൽ ലഭിക്കണമെങ്കിൽ കർഷക ഗ്രൂപ്പുകൾ നിർബന്ധമാണെന്ന വ്യവസ്ഥയിൽനിന്ന് വകുപ്പ് അയയുന്നു. ഗ്രൂപ്പ് നിർബന്ധമില്ലെന്നും കർഷകർക്ക് വ്യക്തി പരമായി അപേക്ഷിക്കാമെന്നും പുതിയ ഉത്തരവിൽ പറയുന്നു. ഇതോടെ പദ്ധതിയിൽനിന്ന് പുറത്താകുമെന്ന കർഷകരുടെ ആശങ്ക ഇല്ലാതായി. പണം ഉപഭോക്താക്കൾക്ക് നേരിട്ടു വിതരണം ചെയ്യുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കർഷകഗ്രൂപ്പുകൾ രൂപവത്കരിക്കണമെന്ന നിർദേശം വന്നിരുന്നത്. സീറോ ബാലൻസ് അക്കൗണ്ടുകളിലൂടെ പണം കൈമാറാനാണ് പുതിയ ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്. ഈ പ്രത്യേക അക്കൗണ്ടിലിടുന്ന പണം കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ പിൻ വലിക്കാനാകും. കർഷകരും ഗ്രൂപ്പ് ഭാരവാഹികളും ഇതിനുള്ള അനുമതി പത്രം നൽകിയാൽ മാത്രം മതിയാകും. കൃഷിഓഫീസറുമായി ചേർന്ന് സംയുക്ത അക്കൗണ്ട് തുടങ്ങേണ്ട ആവശ്യം ഇനിയില്ലെന്നും ഉത്തരവിൽ പറയുന്നു. നിലവിൽ കർഷക ഗ്രൂപ്പുകൾ ആരംഭിച്ച അക്കൗണ്ടുകൾ പുതിയ രീതിയിലേക്ക് മാറ്റാം. നാമമാത്ര ചെറുകിട കർഷകരാണ് ഗ്രൂപ്പ് രൂപവത്കരി ക്കാനാകാതെ ബുദ്ധിമുട്ടിയിരുന്നത്.

 



loading...