വിവരണം കൃഷി


മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന അവാർഡ് ശ്രീ എം. കെ സുരേഷ് ഏറ്റുവാങ്ങി

Reporter: pilathara.com
മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന അവാർഡ് ചെറുതാഴം കൃഷി അസിസ്റ്റന്‍റ് ശ്രീ എം. കെ സുരേഷ് ഏറ്റുവാങ്ങി

കാർഷിക വിജ്ഞാനവ്യാപനത്തിൽ മികച്ച രണ്ടാമത്തെ കൃഷി അസിസ്റ്റാന്റിനുള്ള സംസ്ഥാന പുരസ്‌കാരം ചെറുതാഴം കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് ശ്രീ എം. കെ സുരേഷ് തൃശൂരിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് കാർഷിക വികസനകർഷക ക്ഷേമ വകുപ്പുമന്ത്രി  ശ്രീ വി. എസ് സുനിൽ കുമാറിൽ നിന്ന് ഏറ്റുവാങ്ങി.

2016 മുതൽ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന   "വൈഗ " യുടെ അഞ്ചാം പതിപ്പിൻ്റെ സമാപനചടങ്ങിലാണ് പ്രശസ്ത ശില്പി  കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത  ഫലകവും പ്രശസ്തീപത്രവും സമ്മാനിച്ചത്.  ഉദ്യോഗസ്ഥതലത്തിൽ  കണ്ണൂർ ജില്ലയ്ക്ക് ലഭിക്കുന്ന ഏക സംസ്ഥാന അവാർഡാണിത്. കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവരുന്ന "വൈഗ 2021" ന്റെ സമാപനസമ്മേളനം ബഹു. കേരളഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ ഉത്ഘാടനം ചെയ്തു. മന്ത്രിമാരായ ശ്രീ സി. രവീന്ദ്രനാഥ് ശ്രീ. എ സി. മൊയ്ദീൻ ചീഫ് വിപ് കെ. രാജൻ കോർപ്പറേഷൻ മേയർ ശ്രീ എം. കെ വർഗ്ഗീസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കൃഷിവകുപ്പ് ഡയരക്ടർ ഡോ. കെ. വാസുകി  IAS നന്ദി രേഖപ്പെടുത്തി." വൈഗ 2021" ൻ്റെ ഉത്ഘാടനം 10/02/2021 നു ബഹു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത് .




loading...