വിവരണം കൃഷി


ജെ സി ഐ സജൈവം കൃഷി പാഠശാല നടത്തി

Reporter: pilathara.com

ജെ.സി .ഐ പിലാത്തറ സോൺ 19, ഫാമിയോ കാർട്ട് ഡോട്ട് കോം എന്നിവ സംയുക്തമായി കണ്ണൂർ, കാസർകോട്, വയനാട്,  ജില്ലകളിലും മാഹിയിലുമുള്ള കുടുംബങ്ങൾക്കായി സംഘടിപ്പിക്കുന്ന  അടുക്കളത്തോട്ട മത്സരം ആരംഭിച്ചു. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ കൃഷി പാഠശാല  ഉദ്ഘാടനം ചെയ്തു.

വീടുകളിലേക്ക് ആവശ്യമായ ജൈവ പച്ചക്കറികളുടെ ഉത്പാദനവും ജൈവ കൃഷി രീതികൾ പഠിക്കുവാനും കുടുംബങ്ങളെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്  സജൈവം അടുക്കള തോട്ടം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാർഷിക മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കുന്ന അമ്പതോളം പേർക്ക് സമ്മാനങ്ങളും പ്രാത്സാഹന സമ്മാനങ്ങളും ഒരു മെഗാ പ്രൈസും മികച്ച കർഷകന് പതിനായിരം രൂപയും നൽകും. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.  കെ. ടി. ശ്രീധരൻ നമ്പൂതിരി ജൈവ അടുക്കളത്തോട്ട നിർമാണം  എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. കെ.പി. ഷനിൽ അധ്യക്ഷത വഹിച്ചു. ഡോ. ഹരി വിശ്വത്ത് മുഖ്യാതിഥിയായി. കൃഷി ഓഫീസർ നാരായണൻ  കെ.വി. രാജേഷ്, പി.പി. നിഷാന്ത്, എം. സതീശൻ തുടങ്ങിയവർ സംസാരിച്ചു.


കൃഷി പാഠശാല ചടങ്ങിൽ  വച്ച് കേരള സർക്കാരിൻ്റെ  ഈ വർഷത്തെ കൃഷി അസിസ്റ്റൻറ്  അവാർഡ് ജേതാവ് എം. കെ സുരേഷ്, മികച്ച തേനീച്ച കർഷകനുള്ള  അവാർഡ് നേടിയ ഷാജു ജോസഫ് , കാർഷിക അവാർഡ് ജേതാവ് കെ.ടി. ശ്രീധരൻ നമ്പൂതിരി എന്നിവരെ ആദരിച്ചു.  

 

സജൈവം മത്സരത്തിന് രജിസ്റ്റർ ചെയ്യാം : http://famiyocart.com/sajaivam.php



loading...