വിവരണം കൃഷി


smam project ന്റെ ഭാഗമായി കാർഷികയന്ത്രവിതരണം നടത്തി

Reporter: ഉദയൻ പിലാത്തറ

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ smam project ന്റെ ഭാഗമായി നടപ്പിലാക്കുന്ന കാർഷികയന്ത്രവിതരണത്തിന്റെ ഭാഗമായി ചെറുതാഴം ഗ്രാമ പഞ്ചായത്ത് കൃഷിഭവന് അനുവദിച്ച് കിട്ടിയ രണ്ട് ട്രാക്ടറുകളുടെ ഉദ്ഘാടന കർമ്മം പഞ്ചാ.പ്രസി.ശ്രീമതി പി.പ്രഭാവതി പെരിയാട്ട് വയലിൽ നിർവ്വഹിച്ചു. ചടങ്ങിൽ കൃഷി വകുപ്പ് ADA ശ്രീ പ്രദീപ്, ചെറുതാഴം കൃഷി ഓഫീസർ ശ്രീ പി.നാരായണൻ,പിലാത്തറ ഗ്രാമീണ ബേങ്ക് മാനേജർ ശ്രീ സുരേന്ദ്രൻ, ഫീൽഡ് ഓഫീസർ ശ്രീ രാമകൃഷ്ണൻ ,പഞ്ചായത്തംഗങ്ങളായ ക്രീമതിവത്സല, ശ്രീമതി വനജ എന്നിവർ സംബന്ധിച്ചു.
    ചെറുതാഴം പഞ്ചായത്തിലെ പ്രമുഖ കർഷകരായ പെരിയാട്ടെ ശ്രീ KT ശ്രീധരൻ നമ്പൂതിരി ,പുച്ചേരിയിലെ ശ്രീ സദാനന്ദൻ എന്നിവരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിട്ടുള്ളത് . 


       ഇതോടൊപ്പം തന്നെ കർഷകർക്കുള്ള ക്ലാസ്സും സംഘടിപ്പിച്ചു. മണ്ണൊലിപ്പിന്റയും ജൈവാംശമില്ലായ്മയുടേയും മറ്റും ഫലമായി മണ്ണിൽ നിന്ന് ഇല്ലാതായികൊണ്ടിരിക്കുന്ന സൂഷ്മാണുക്കളെ മണ്ണിൽ തിരിച്ചെത്തിക്കുക എന്ന യത്നത്തിന്റെ   ഭാഗമായി പലതരം സൂഷ്മാണുക്കളെ വളർത്തിയെടുക്കാനും മണ്ണിനെ ജൈവസമ്പുഷ്ടമാക്കാനും സാധിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഫലമാണ് ഇന്ന് വിപണിയിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന സ്യുഡോമോണസ്, ട്രൈക്കോഡർമ, ബൂവേറിയ തുടങ്ങിയ സൂഷ്മണുക്കൾ . അത്തരത്തിൽ VAM എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന vesicular Arbuscular Mycorrhiza എന്ന ഫംഗസിനെ (മിത്ര കുമിൾ )   എങ്ങനെ പുനരുത്പാദനം നടത്താമെന്നും കൃഷിയിൽ എപ്രകാരം ഉപയോഗപ്പെടുത്താമെന്നുമായിരുന്നു ഇന്നത്തെ ഡെമോ. ട്രൈക്കോഡെർമയും ഇതുപോലെ ഉണ്ടാക്കിയെടുത്ത; ചെടി നടുമ്പോൾ ജൈവവളത്തിന്റെ കൂടെ നിർബന്ധമായും ചേർക്കേണ്ടുന്ന മിത്ര കുമിൾ ആണ് . അതു പോലെ തന്നെ വിത്ത് കുതിർക്കുന്നതു മുതൽ പൂവിടുന്നതു വരെ മണ്ണിലും തണ്ടിലും ഇലയിലും തളിക്കേണ്ട മിത്ര ബാക്ടീരിയയാണ് സുസോ മോണസ്



loading...