പഠിപ്പുര


ക്ഷേത്രകലാ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

ക്ഷേത്രകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മെയ് അവസാന വാരം ആരംഭിക്കുന്ന ക്ഷേത്രകലാ ഹ്രസ്വകാല കോഴ്സുകളിലേക്ക് 8 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ചെണ്ട, ഓട്ടന്‍തുള്ളല്‍, ചുമര്‍ചിത്രം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുക. ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ഡോ. സുമിതാ നായര്‍, ഗോവിന്ദന്‍ കണ്ണപുരം, കലാമണ്ഡലം മഹേന്ദ്രന്‍ എന്നിവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ കലാമണ്ഡലം കുട്ടമത്ത് ജനാര്‍ദ്ദനന്‍, കലാമണ്ഡലം ബിന്ദുഗോപാലകൃഷ്ണന്‍ കരയടം ചന്ദ്രന്‍, ശ്രീകലാ പ്രേംനാഥ്, ശ്രീകുമാര്‍ എരമം, കെ.വി. വിജിന്‍കാന്ത് തുടങ്ങിയവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുക.

ക്ഷേത്രകലാ അക്കാദമിയുടെ വെബ്സൈറ്റായ http://www.kshethrakalaacademy.org നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഫോറം പൂരിപ്പിച്ച് മെയ് 25 നകം സെക്രട്ടറി, ക്ഷേത്രകല അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂര്‍- 670303 എന്ന അഡ്രസ്സിലേക്ക് അയക്കേണ്ടതാണ്. 
അക്കാദമിയുടെ തുടര്‍കോഴ്സുകളിലേക്ക് നിലവിലെ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ തുടര്‍ കോഴ്സ് എന്ന് എഴുതിച്ചേര്‍ത്ത് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ : 04972986030, 9847913669



loading...