
കണ്ണൂരിൽ നടന്ന സ്കൂൾ ഒളിമ്പിക്സിൽ സ്വർണം നേടി — സംസ്ഥാന മത്സരത്തിലേക്ക് മാളവിക സുനോജ്
കണ്ണൂർ സ്പോർട്സ് സ്കൂളിൽ നടന്ന കേരള സ്കൂൾ ഒളിമ്പിക്സ് കണ്ണൂർ റെവന്യൂ ജില്ലാ കരാട്ടെ മത്സരത്തിൽ മാളവിക സുനോജ് മികച്ച പ്രകടനം കാഴ്ചവെച്ച് സ്വർണമെഡൽ കരസ്ഥമാക്കി.
പിലാത്തറ: കണ്ണൂർ സ്പോർട്സ് സ്കൂളിൽ വച്ച് നടന്ന കേരള സ്കൂൾ ഒളിമ്പിക്സ് കണ്ണൂർ റെവന്യൂ ജില്ലാ കരാട്ടെ മത്സരത്തിൽ തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി മാളവിക സുനോജ് സ്വർണമെഡൽ നേടി.
അലൻതിലക് കരാട്ടെ സ്കൂൾ, പയ്യന്നൂരിലെ താരമായ മാളവികയെ പരിശീലിപ്പിക്കുന്നത് സെൻസൈ അഞ്ജന പി. കുമാറും ആനന്ദ് മണിയേരിയുമാണ്. പിലാത്തറ ചുമടുതാങ്ങി സ്വദേശിനിയായ സുനോജ് കുമാർ കക്കാടൻ, രേഷ്മ സുനോജ് ദമ്പതികളുടെ മകളാണ് മാധവ് സുനോജ് സഹോദരനാണ്.
മത്സരത്തിലെ ഈ വിജയം വഴി മാളവിക സുനോജ് സംസ്ഥാന സ്കൂൾ കരാട്ടെ മത്സരത്തിലേക്ക് സെലക്ഷൻ നേടി. മാളവികയുടെ നേട്ടത്തിൽ അധ്യാപകരും സഹപാഠികളും പരിശീലകരും കുടുംബവും സന്തോഷം പ്രകടിപ്പിച്ചു.
പിലാത്തറ ഡോട്ട് കോം മാളവിക സുനോജിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.