പയ്യന്നൂർ എടാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.

ചെറുതാഴം ഹനുമാരമ്പലം സ്വദേശി രഞ്ജിത് കുമാറിനാണ് പരിക്കേറ്റത്. ( താമസം കോറോം), പയ്യന്നൂർ സഹകരണ ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

പയ്യന്നൂർ എടാട്ട് പി ഇ എസ് സ്കൂൾ ദേശീയപാതയിൽ കണ്ണൂർ എയർപോർട്ടിൽ നിന്ന് വരുന്ന ദമ്പതികൾ സഞ്ചരിച്ച കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. രഞ്ജിത്ത് നേരത്തെ മാവേലി സ്റ്റോറിലും, പിലാത്തറ കോ ഓപ്പറേറ്റീവ് സ്റ്റോറിലും ജീവനക്കാരനായിരുന്നു. ഇപ്പൊൾ സെക്യൂരിറ്റി സർവീസ് സൂപ്പർവൈസറായി സേവനം ചെയ്തുവരുന്നു.

രഞ്ജിത്തിൻ്റെ പരിക്ക് ഗുരുതരമായി തുടരുന്നു. പരിയാരം മെഡിക്കൽ കോളേജിൽനിന്നും മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റാനായി തയ്യാറാകുന്നു.