
മാടായി ഉപജില്ല സ്കൂൾ കലോത്സവം സോഷ്യൽ മീഡിയ ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു
കടന്നപ്പള്ളി : 64 മത് മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവം ഒക്ടോബർ 21 മുതൽ 25 വരെ ഗവ ഹയർസെക്കൻഡറി സ്കൂൾ കടന്നപ്പള്ളിയിൽ നടക്കുന്നതിന്റെ ഭാഗമായുള്ള സോഷ്യൽ മീഡിയ ക്യാമ്പയിൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി ഷിജു ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ മീഡിയ & പബ്ലിസിറ്റി ജോ:കൺവീനർ അസ്കർ ആർ.പി സ്വാഗതവും, പ്രിൻസിപ്പാളും കലോത്സവ ജനറൽ കൺവീനറുമായ കെ.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സാമ്പത്തിക കമ്മിറ്റി ചെയർമാൻ ടി.വി ചന്ദ്രൻ പിടിഎ പ്രസിഡന്റ് പി.വി രാജേഷ് എന്നിവർ ആശംസ അറിയിച്ചു. മീഡിയ & പബ്ലിസിറ്റി കമ്മിറ്റി അംഗം അനന്തു.ടി.വി നന്ദി പ്രകാശിപ്പിച്ചു.

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.