വിവരണം അടുക്കള


മഷ്റൂം  പെപ്പർ  ഫ്രൈ



  "മഷ്റൂം  പെപ്പർ  ഫ്രൈ" 
ആവശ്യമുള്ള  സാധനങ്ങൾ 
150 ഗ്രാം  കൂൺ
2 സവോള
1 സ്പൂൺ ഇഞ്ചി  ചെറുതായി അരിഞ്ഞത് 
1സ്പൂൺ വെളളുളളി ചെറുതായി അരിഞ്ഞത്
2 ചെറിയ  കാപ്സിക്കം  
2 സ്പൂൺ കുരുമുളക് പൊടി                                        
സ്പ്രിങ്ങ് ഒനിയൻ കുറച്ച്
സെലറി കുറച്ച് , കറിവേപ്പിലകുറച്ച്
വെളിച്ചെണ്ണ  ആവശ്യത്തിന്
        പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ഇഞ്ചി യും വെളളുള്ളിയും വഴറ്റുക കൂട്ടത്തിൽ സവോളയും ഇടുക  ചെറുതായിട്ടു ചുമക്കുമ്പോൾ  കാപ്സിക്കം  ഇടണം അല്പം  കഴിഞ്ഞ് സ്പ്രിങ്ങ്ഒനിയനും ഇട്ട്  വഴറ്റുക  എന്നിട്ട്  ഒരു ടീസ്പൂൺ മുളകുപൊടി അരടീസ്പൂൺ മല്ലിപൊടി ഒരു നുളളു മഞ്ഞൾ പൊടി ഒരു  സ്പൂൺ ഗരംമസാലപൊടി ഇത്രയും കൂടി ചേർത്ത് ഇളക്കി യതിനു ശേഷം കൂൺ ചേർക്കുക  ആവശ്യത്തിന് ഉപ്പും  ചേർത്ത് നല്ലതുപോലെ  ഇളക്കി  യോജിപ്പിച്ച്  മൂടി വെച്ച്  ചെറിയ തീയിൽ പത്തു മിനിട്ട്  വേവിക്കുക. വെന്തതിനു ശേഷം രണ്ടു സ്പൂൺ കുരുമുളക് പൊടി  ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കറിവേപ്പിലയും സെലറിയും ചേർത്ത് വാങ്ങി വെയ്ക്കുക. 

കടപ്പാട് :FB


loading...