വിവരണം ഓര്‍മ്മചെപ്പ്


മുദ്ര ഫിലിം സൊസൈറ്റി പുതിയ ഭാരവാഹി രൂപീകരണവും സിനിമ പ്രദർശനവും ഇന്ന് നടക്കും

Reporter: ഷനിൽ ചെറുതാഴം

പ്രിയപ്പെട്ടവരെ,

മികച്ച സിനിമകൾ ആസ്വാദകരെ കാണിക്കാൻ ഒരു വേദി ഉണ്ടാക്കുക എന്ന ലക്ഷ്യ ത്തോടെ പിലാത്തറയിൽ "മുദ്ര ഫിലിം സൊസൈറ്റി' 21 വർഷം മുൻപ് രൂപീകരിക്കുക യുണ്ടായി. 4 വർഷത്തോളം മികച്ച രീതിയിൽ പ്രവർത്തിച്ച സൊസൈറ്റി പിന്നീട് നിശ്ചലമായി.

പിലാത്തറയിൽ നല്ല സിനിമകൾ കാണിക്കാൻ ഒരു വേദി ഉണ്ടാക്കണം എന്നലക്ഷ്യത്തോടെ വീണ്ടും പഴയ കൂട്ടുകാർ ഒന്നിച്ചപ്പോൾ വിപുലമായ ഒരു യോഗം വിളിച്ച് ചേർത്ത്സജീവമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയുണ്ടായി.

ഫെബ്രുവരി 10 വൈകു : 5.30ന് വിപുലമായ കമ്മറ്റി വിളിച്ച് ചേർക്കാനും, അതിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനും, ശേഷം 6.30 ന് പാലസ്റ്റിൻ സിനിമ 'ഫർഹ' പ്രദർശിപ്പി ക്കാനും തീരുമാനിച്ചു.

ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഏറ്റവും വലിയ മാധ്യമം സിനിമയായത് കൊണ്ട് തന്നെ നല്ല സിനിമകൾ പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുക എന്ന സാമൂഹിക ഉത്തരവാദിത്വം ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനുണ്ട്.

ഫെബ്രുവരി 10ന് (5.30 pm) ലാസ്യ കലാക്ഷേത്രയിൽ വെച്ച് നടക്കുന്ന യോഗത്തിലും തുടർന്ന് (6.30 pm) പ്രദർശിപ്പിക്കുന്ന സിനിമ കാണാനും മുഴുവൻ പേരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വിനയത്തോടെ,

മുദ്ര ഫിലിം സൊസൈറ്റി


 6.30 ന് പാലസ്റ്റിൻ സിനിമ 'ഫർഹ' പ്രദർശനം ഉണ്ടായിരിക്കും. 





loading...