വിവരണം ഓര്‍മ്മചെപ്പ്


ഗതാഗത മന്ത്രിയാണോ മന്ത്രിസഭയാണോ വലുത്!!!

Reporter: pilathara.com

മന്ത്രിയാണോ മന്ത്രിസഭയാണോ വലുത്!!! എന്ന ചോദ്യമാണ് ഗണേഷ് കുമാർ ഗതാഗതമന്ത്രിയത് മുതൽ കേരളത്തിൽ മുഴങ്ങി കേൾക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റ കെ.ബി ഗണേഷ് കുമാർ വരികയും ഇതിനേക്കാൾ നിരവധി വാഗ്ദാനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. പറഞ്ഞകാര്യങ്ങളിൽ 10 % എങ്കിലും നടന്നാൽ നിർത്തലാക്കിയ / നിന്നുപോയ പിലാത്തറ - കണ്ണൂർ കെ എസ്‌ ആർ ടി സി ചെയിൻ സർവീസ് വീണ്ടും യാഥാർഥ്യത്തിലേക്കും എന്ന വിശ്വാസം പിലാത്തറ ഡോട്ട് കോമിനുണ്ട്.

പയ്യന്നൂരിൽ നിന്ന് പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ചെയിൻ സർവ്വീസ് പൂർണ്ണമായും നിലച്ചിട്ട് മൂന്നു വർഷം കഴിയുന്നു.

ലാഭ നഷ്ടം നോക്കാതെ കഴിഞ്ഞ അഞ്ചു വർഷം മുമ്പ് തുടങ്ങിയ സർവ്വീസാണ് നിർത്തിവച്ചിരിക്കുന്നത്. പയ്യന്നൂർ ഡിപ്പോയിൽ നിന്ന് 4 ഉം, കണ്ണൂരിൽ നിന്ന് 6ഉം ബസുകൾ ഉൾപ്പടെ 10 ബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്. എന്നാൽ ജീവനക്കാരുടെ കുറവും, ബസ് സർവ്വീസ് നഷ്ടത്തിലാണെന്നും പറഞ്ഞ് ഘട്ടം ഘട്ടമായ സർവ്വീസുകൾ കൊവിഡ് ആരംഭിക്കുന്നതിന മുൻപ് തന്നെ പിൻവലിക്കുകയായിരുന്നു. ആദ്യ സർവീസിൽ നിന്നും 10 ബസിൽ നിന്ന് ഒരു ബസ്സായി ചുരുങ്ങി, പിന്നീട് അതും ഇല്ലാതായി.

തിരുവനന്തപുരത്ത് നിന്ന് രാത്രി 11 മണിക്ക് കണ്ണൂരിൽ എത്തിചേരുന്ന ജനശദാബ്ദി ട്രെയിൻ യാത്രക്കാർക്കായി ആരംഭിച്ച കണ്ണൂർ -പഴയങ്ങാടി - പയ്യന്നൂർ -കാഞ്ഞങ്ങാട് സർവ്വീസ്, പയ്യന്നൂർ ഡിപ്പോയിൽ നിന്നും രാവിലെ 5 മണിക്ക് ആരംഭിച്ച് പഴയങ്ങാടി വഴി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രാവിലെ 6 മണിക്ക് എത്തി ചേരുന്ന സർവ്വീസ് എന്നിവയും അടക്കമുള്ള ചെയിൻ സർവീസ് ആണ് നിർത്തിയത്.

ഗ്രാമീണ സർവീസുകൾ ഒന്നാകെ നിലച്ചു: മാടായിക്കാവ്, കാസർകോട് സർവ്വീസ്, പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ മാവേലി എക്‌സ്പ്രസ് ട്രെയിനിൽ എത്തി ചേരുന്നവർക്കു വേണ്ടി ആരംഭിച്ച സർവ്വീസ്, കൂടാതെ നിരവധിയായ ഗ്രാമീണ സർവ്വീസുകൾ ഉൾപ്പടെ നിർത്തലാക്കിയിരിക്കുകയാണ്. ഈ സർവ്വീസുകളെ ആശ്രയിക്കുന്ന നിരവധിയായ യാത്രക്കാർ ഏറെ ദുരിതത്തിലാണ്.


 

കണ്ണൂർ-പഴയങ്ങാടി-പിലാത്തറ- പയ്യന്നൂർ റൂട്ടിൽ നിർത്തലാക്കിയ മുഴുവൻ കെ.എസ്.ആർ.ടി സി ബസ് സർവീസുകളും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കല്യാശ്ശേരി എം.വിജിൻ എം.എൽ.എ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകിയെങ്കിലും ഡിപ്പോയിലെ ഉദ്യോഗസ്ഥർ മന്ത്രിയെ തെറ്റിധരിപ്പിച്ച് അട്ടിമറിച്ചതായി ആക്ഷേപമുണ്ട്. ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റ കെ.ബി ഗണേഷ് കുമാർ ഇക്കാര്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലെ യാത്രക്കാർ.





loading...