വിവരണം ഓര്‍മ്മചെപ്പ്


പരിയാരം സി എച്ച് സെന്റർ സെന്ററിന്റെ കാരുണ്യവും, പരിയാരം സെന്റ് ഫ്രാൻസിഴ്സ് സ്സേവ്യർ ദേവാലയവും ഒത്തു ചേർന്നപ്പോൾ  ജേസഫിനു അന്ത്യവിശ്രമം. 

Reporter: shanil cheruthazham

"മതങ്ങളുടെ വേലിക്കെട്ടിന് പുറത്ത് നിന്നുകൊണ്ട് ദൈവത്തെ സ്‌നേഹിക്കണം" എന്ന വാക്ക് അന്വർത്ഥമാക്കുന്ന സംഭവകഥ പിലാത്തറ ഡോട്ട് കോം പങ്കുവെയ്ക്കുന്നു. 

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു  ഏറെ പ്രതീക്ഷയോടെ തലശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ നിന്നും ജോൺസൺ എന്ന് പേരുള്ള വ്യക്തിയെ അത്യസന്ന നിലയിൽ 108 ആംബുലൻസിൽ കണ്ണൂർ മെഡിക്കൽ കോളേജ് പരിയാരത്തേക്കു റഫർ ചെയ്തത്. ഊരും, കുടുംബക്കാരും ഇല്ലാത്ത ജോൺസൺ രണ്ടുദിവസങ്ങൾക്കുശേഷം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞിരുന്നു.

"എന്റെ പേര് ജോൺസൺ" എന്നാണെന്നും എറണാകുളത്തിൽനിന്നും തലശ്ശേരിയിൽ ജോലിയാവശ്യാർത്ഥം വന്നതാണെന്നും മരണത്തിന് മുന്നേ അദ്ദേഹം പറഞ്ഞ വാക്കാണ്.!!!  മരണാനന്തരം പരിയാരം  പോലീസ് അനേഷണവും, പത്രമാധ്യമങ്ങൾ വാർത്തനൽകിയിട്ടും ബന്ധുക്കളെയോ നാട്ടുകാരെയോ കണ്ടെത്താൻ സാധിച്ചതുമില്ല. 


ഒരു മാസത്തിലധികമായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ആരാരും ഏറ്റെടുക്കാൻ ഇല്ലാതെ  ഫ്രീസറിൽ കിടക്കുന്നു. തുടർന്ന് പരിയാരം പോലീസ് പിലാത്തറയിലെ പൊതുപ്രവർത്തകനും പരിയാരം സി എച്ച്  സെന്റർ  കോഡിനേറ്ററുമായ നജ്മുദീനോട് മൃതദേഹം ഏറ്റെടുക്കാൻ സാധിക്കുമോ എന്ന് അനേഷിച്ചു.  നജ്മുദീൻ ജോസഫിന്റെ സംസ്കാര ചടങ്ങ് മതാചാര പ്രകാരം തന്നെ നടക്കണം  എന്ന ആഗ്രഹം കണ്ണൂർ രൂപത ബിഷപ്പ്  ഫാദർ ജോമോൻ ചെമ്പകശ്ശേരി, ഫാദർ ലോറൻസ് തുടങ്ങിയവരുമായി പങ്കുവച്ചു. പ്രതീക്ഷ കൈവിടാതെ  നജ്മുദീൻ  അഡ്വക്കേറ്റ് കരീം ചേലേരി, പരിയാരം മെഡിക്കൽ സൂപ്രണ്ട് സുധീപ്,  സോഷ്യോളജിഡിപ്പാർട്ട്മെന്റ്, മാധ്യമപ്രവർത്തകർ തുടങ്ങിയവരുമായി നിരന്തരം സംസാരിച്ചു . സി എച്ച് സെന്ററിന്റെ പ്രസിഡണ്ട്  അഡ്വക്കറ്റ്  കരീം ചേലേരിയെ ബന്ധപ്പെടുകയും അദ്ദേഹം ബിഷപ്പ് ഹൗസുമായി ബന്ധപ്പെട്ട്  പ്രയാസങ്ങൾ അറിയിച്ചു. 

ബിഷപ്പ് ഹൗസിൽനിന്നും  പരിയാരം സെന്റ് ഫ്രാൻസിഴ്സ് സ്സേവ്യർ ദേവാലയത്തിന്റെ  അധികൃതരെ അറിയിക്കുകയും പള്ളിയുടെ സെക്രട്ടറി ഷാജിയുടെ സഹകരണത്തോടെ  ദേവാലയത്തിന്റെ വികാരി ഫാദർ ലോറൻസ്   സംസ്കാരം കർമ്മങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ്തു.   തളിപ്പറമ്പ്  കൗൺസിലർ സിറാജ് സാഹിബ് അടകത്തിനായുള്ള  പെട്ടിയും മറ്റ്സാമ്പത്തിക ചിലവുകളും ഏറ്റെടുത്തു. സി എച്ച് സെന്റർ കല്യാശ്ശേരി മണ്ഡലം കോഡിനേറ്റർ അബ്ദുള്ള ഹാജി ഓണപ്പറമ്പ്, കോഡിനേറ്റർ നജ്മുദ്ദീൻ പിലാത്തറ, ഫായിസ് കുപ്പം, അമീർ ഹാജി തളിപ്പറമ്പ്, സയ്യിദ് മന്ന എന്നിവർ ബോഡി വളണ്ടിയർമാരായി. 

മതേതരത്വം എന്ന വാക്കുതന്നെ ഫലിതവും ദുഷ്പേരുമായി മാറിയെന്നു പറയുമ്പോഴും "മതങ്ങളുടെ വേലിക്കെട്ടിന് പുറത്ത് നിന്നുകൊണ്ട് ദൈവത്തെ സ്‌നേഹിക്കണം" എന്ന വാക്ക് ഇവിടെ യാഥാർഥ്യമായി.  ഫ്രാൻസിഴ്സ് സ്സേവ്യർ ദേവാലയത്തിന്റെ  സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ജോസഫ് ഓർത്തുകാണും 'ആരോരുമില്ലാത്തവർക്കു തണലായി  സി എഛ് സെന്ററും നജ്മുദീനും' ഉണ്ടെന്ന്!!! 

ഷനിൽ ചെറുതാഴം 





loading...