വിവരണം ഓര്‍മ്മചെപ്പ്


ജെ സി ഐ ഇന്ത്യയുടെ ഏറ്റവും മികച്ച ചാപ്റ്റർ പ്രസിഡഡന്റിനുള്ള അവാർഡ് മുഹമ്മദ് ജെബ്രൂദ് അർഹനായി

Reporter: pilathara.com

ദേശീയ അവാർഡ് മികവിൽ പയ്യന്നൂർ ജേസിസ്, ജെ സി ഐ  ഇന്ത്യയുടെ ഏറ്റവും മികച്ച ചാപ്റ്റർ പ്രസിഡഡന്റിനുള്ള അവാർഡ്  പയ്യന്നൂർ ജെ സി ഐ പ്രസിഡണ്ട് മുഹമ്മദ് ജെബ്രൂദ് അർഹനായി. 

ബാംഗ്ലൂരിൽ വച്ചു നടന്ന 68 മത് ജൂനിയർ ചെമ്പർ ഇന്റർനാഷണലിൻ്റെ  ദേശീയ കോൺഫറൻസിൽ പയ്യന്നൂർ ജേസിസ് 4 ദേശീയ അവാർഡുകൾ കരസ്ഥമാക്കി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചാപ്റ്റർ പ്രസിഡഡന്റിനുള്ള അവാർഡ് മുഹമ്മദ് ജെബ്രൂദിനും ഏറ്റവും മികച്ച ചാപ്റ്ററിനുള്ള അവാർഡ് പയ്യന്നൂർ ജെസിസും കരസ്ഥമാക്കി.

ഏറ്റവും മികച്ച വ്യക്തിത്വ വികസന പരിപാടികൾ, അംഗത്വ വളർച്ച, വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്നീ മേഖലകളിലാണ് ദേശീയ അവാർഡുകൾ നേടിയത്. ഈ അപൂർവ നേട്ടങ്ങൾ കരസ്ഥമാക്കി പയ്യന്നുർ ജെസിസ് ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റി.

 





loading...