വിവരണം ഓര്‍മ്മചെപ്പ്


പിലാത്തറയിൽ നിന്നും വയനാട്ടിലേക്കൊരു സഹായം !!! യുവാവിന് പെട്ടിക്കട നൽകി പിലാത്തറ ലയൺസ് ക്ലബ് 

Reporter: shanil cheruthazham

പിലാത്തറ : വയനാട്ടിലെ നിർധന കുടുംബത്തിന് ഉപജീവനമാർഗം എന്ന നിലയിൽ പെട്ടിക്കട നൽകി  പിലാത്തറ ലയൺസ് ക്ലബ് പ്രവർത്തകർ മാതൃകയായി.

ഇൻസ്പയർ സന്നദ്ധ പ്രവർത്തകനായ ഉണ്ണി പുത്തൂർ പിലാത്തറ ലയൺസ്‌ ക്ലബ് പ്രവർത്തകനായ സിദ്ധാർഥ് വണ്ണാരത്തിൻ്റെ  സമീപിച്ചതോടെയാണ് സ്ഥിരതയാർന്ന ജീവിത വരുമാനം കണ്ടെത്താൻ ഉചിതമായ പെട്ടിക്കടയെന്ന ആശയത്തിലേക്കെത്തിയത്. ക്ലബിൻ്റെ  അഭ്യർത്ഥനമാനിച്ചു പ്രവീൺ വണ്ണാരത്ത് സ്പോൺസർ ചെയ്ത കട സ്ട്രോക്ക് വന്ന് ഒരുഭാഗം തളർന്ന അനിൽകുമാറിനാണ് പെട്ടിക്കട ഒരുക്കിനൽകിയത്.

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി.കെ. രജീഷ് ചടങ്ങ് ഉദ്ഘാടനംചെയ്തു. പിലാത്തറ ലയൺസ് പ്രസിഡന്റ് എം.എസ്. നാരായണൻ നമ്പൂതിരി ചടങ്ങിൽ  അധ്യക്ഷതവഹിച്ചു. റീജണൻ ചെയർപേഴ്സൺ സിദ്ധാർഥൻ വണ്ണാരത്ത്, എം. ശ്രീനിവാസ് പൈ, എം. ഉമ, ഉണ്ണി പുത്തൂർ എന്നിവർ സംസാരിച്ചു. 

പിലാത്തറയിൽ നിന്നും വയനാട്ടിലെ  തീർത്തും അർഹനായ അനിൽകുമാറിന്റെ കുടുംബത്തെ സഹായിച്ച ലയൺസ്‌ അംഗങ്ങൾക്ക് പിലാത്തറ ഡോട്ട് കോം ആശംസകൾ നേരുന്നു. ഇത്തരം സ്ഥിരവരുമാനം നേടാനാവശ്യമായ പ്രോജക്ടുകൾ സമൂഹത്തിന് മാതൃകയാണ്.





loading...