വിവരണം ഓര്‍മ്മചെപ്പ്


ഒരു ഇന്ത്യൻ പിൻഗാമി - ആർ പ്രഗ്നാനന്ദ


 

കാൾസണെ വീണ്ടും സമനിലയിൽ തളച്ച് ആർ പ്രഗ്നാനന്ദ; ചെസ് ലോകകപ്പ് ഫൈനൽ ടൈ-ബ്രേക്കറിലേക്ക്

ചെസ് ലോകകപ്പിൽ മാഗ്നസ് കാൾസൺ- ആർ പ്രഗ്നാനന്ദ ഫൈനൽ ടൈ-ബ്രേക്കറിലേക്ക്. ഇന്ന് നടന്ന രണ്ടാം റൗണ്ടിലും ഇന്ത്യൻ കൗമാര വിസ്മയമായ പ്രഗ്നാനന്ദ ലോക ഒന്നാം നമ്പർ താരമായ നോർവേ ഇതിഹാസം മാഗ്നസ് കാൾസനെ സമനിലയിൽ പിടിച്ചുകെട്ടി. ഇന്നലെ നടന്ന ആദ്യ റൗണ്ടും സമനിലയോടെ അവസാനിച്ചിരുന്നു. 

രണ്ടാം ഗെയിം 30 നീക്കത്തോടെ സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇന്നലത്തെ ആദ്യ റൗണ്ട് 35 നീക്കത്തിന് ശേഷം സമനിലയിൽ അവസാനിച്ചിരുന്നു. രണ്ട് ക്ലാസിക്കൽ ഗെയിമുകളും സമനിലയായതോടെ നാളെ നടക്കുന്ന ടൈ-ബ്രേക്കറുകൾ ചെസ് ലോകകപ്പ് വിജയിയെ തീരുമാനിക്കും. റാപിഡ് ഫോർമാറ്റിലാണ് രണ്ട് ടൈ-ബ്രേക്കറുകൾ. അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസൺ നിലവിലെ ലോക ഒന്നാം നമ്പർ താരമാണ്. അതേസമയം ടൂർണമെൻറിൽ വിസ്മയ കുതിപ്പോടെയാണ് 18 വയസ് മാത്രമുള്ള ആർ പ്രഗ്നാനന്ദ ഫൈനലിൽ പ്രവേശിച്ചത്. ലോക രണ്ടാം നമ്പർ താരം ഹികാരു നകമുറ, മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനോ എന്നിവരെ ഇതിനകം പ്രഗ്നാനന്ദ തോൽപിച്ചു. നാളെയാണ് ടൈ-ബ്രേക്കർ മത്സരങ്ങൾ നടക്കുക. ഇന്ത്യൻ സമയം വൈകിട്ട് 4.30ന് പോരാട്ടം തുടങ്ങും. 

ചെസ് ലോകകപ്പിൽ 2005ൽ നോക്കൗട്ട് ഫോർമാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ആർ പ്രഗ്നാനന്ദ. 2000, 2002 വർഷങ്ങളിൽ 24 താരങ്ങളുള്ള റൗണ്ട്-റോബിൻ ഫോർമാറ്റിലുള്ള ടൂർണമെൻറിലായിരുന്നു ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് കിരീടം ചൂടിയത്. ഈ ലോകകപ്പിനിടെയാണ് പ്രഗ്നാനന്ദ 18 വയസ് പൂർത്തിയാക്കിയത്. ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെ മുമ്പ് പരാജയപ്പെടുത്തിയിട്ടുള്ള താരമാണ് ആർ പ്രഗ്നാനന്ദ. അതിനാൽതന്നെ വ്യാഴാഴ്ച നടക്കുന്ന ടൈ-ബ്രേക്കറുകളും വലിയ ആവേശമാകും. 





loading...