വിവരണം ഓര്‍മ്മചെപ്പ്


നാടിനഭിമാനമായി കരാട്ടെ കിഡ് "ആര്യ രാജേഷ്"

Reporter: shanil cheruthazham

കണ്ണൂർ ജില്ലയിലെ പിലാത്തറ കൈരളി നഗർ  സ്വദേശി  ആര്യ  രാജേഷാണ്  കരാട്ടെയിൽ അഭിമാനനേട്ടം കരസ്ഥമാക്കിയത്. കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ന്യൂ ഡൽഹി തൽകറ്റാരോ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ചു ജൂനിയർ കത്ത വ്യക്തിഗത വിഭാഗത്തിൽ സ്വർണ്ണ മെഡലും, ഗ്രൂപ്പ്‌ വിഭാഗത്തിൽ വെള്ളി മെഡലും കരസ്ഥമാക്കി. 

പരിയാരം ഉറൂസിലിന് സ്കൂളിൽ നിന്നും ഈ വർഷം  എസ് എസ് എൽ സി യിൽ ഉന്നതവിജയം കരസ്ഥമാക്കിയ ആര്യയെ ദീഘകാലമായി  അലൻ തിലക് കരാട്ടെ സ്കൂൾ പയ്യന്നൂരിലെ  അഞ്ജന പി കുമാറാണ് കരാട്ടെ പരിശീലിപ്പിക്കുന്നത്. പിലാത്തറ കൈരളി നഗറിൽ താമസിക്കുന്ന ആര്യ  രാജേഷ് - പ്രജില ദമ്പതികളുടെ മകളാണ്  അക്ഷയ് സഹോദരനാണ്.

 


പഠനത്തോടൊപ്പം കരാട്ടെ പരിശീനത്തിലൂടെ  ആത്മവിശ്വാസം വർധിക്കുകയും  ആപത്സമയങ്ങളിൽ മനോധൈര്യം പ്രകടിപ്പിക്കുവാനും തളരാതിരിക്കുവാനും വിവേക പൂർവ്വം പെരുമാറുന്നതിന്നും സാധിക്കുമെന്നും  ആര്യ അഭിപ്രായപ്പെട്ടു. 

നാടിനഭിമാനമായി ഇനിയും നിരവധി വേദികളും അംഗീകാരങ്ങളും പൊരുതിനേടാൻ സാധിക്കട്ടെയെന്നു  പിലാത്തറ ഡോട്ട് കോം ആശംസിക്കുന്നു. 





loading...