വിവരണം ഓര്‍മ്മചെപ്പ്


പാരാലിമ്പിക് പവർലിഫ്ട് മത്സരത്തിൽ കേരളത്തിന് സിൽവർ മെഡൽ.

Reporter: shanil cheruthazham
ഡൽഹിയിൽ നടന്ന ഇരുപതാമത്  പാരാലിമ്പിക്   പവർലിഫ്ട്  മത്സരത്തിൽ കേരളത്തിന് സിൽവർ മെഡൽ കണ്ണൂർ  മാതമംഗലം  സ്വദേശി ലതിക  ഇൻസ്പെയർ  സ്വന്തമാക്കി.

ഡൽഹിയിൽ നടന്ന ഇരുപതാമത്  പാരാലിമ്പിക്   പവർലിഫ്ട്  മത്സരത്തിൽ കേരളത്തിന് സിൽവർ മെഡൽ കണ്ണൂർ  മാതമംഗലം  സ്വദേശി ലതിക  ഇൻസ്പെയർ  സ്വന്തമാക്കി. 64 കാറ്റഗറിയിൽ 76 കിലോ ഉയർത്തിയാണ് ഈ  നേട്ടം കൈവരിച്ചത്. വനിതാ പവർലിഫ്ട് മത്സരത്തിൽ  തമിഴ് നാട്ടിലെ കസ്തുരി ഗോൾഡ് മെഡലും, പഞ്ചാബ്  വെങ്കലവും സ്വന്തമാക്കി. 

ഭിന്നശേഷി വിഭാഗത്തിൽ 2020 ൽ  ബാംഗളൂരിൽ നടന്ന മത്സരത്തിൽ സിൽവർ മെഡലും, തുടർന്ന്  രണ്ടു വർഷക്കാലമായി നിരന്തര പരിശീലനത്തിലൂടെ  2022 ൽ കൊക്കത്തയിൽ നടന്ന മത്സരത്തിൽ  ഗോൾഡ് മെഡൽ നേട്ടം കൈവരിച്ചു കേരളത്തിലെ ആദ്യവനിതയായി. 

പവർലിഫ്റ്റിംഗ് മത്സര വിഭാഗത്തിലെ മികച്ച പ്രകടനവും, ഭിന്നശേഷി വിഭാഗത്തിലെ ഉന്നമനത്തിനായി  കായിക രംഗങ്ങളിൽ  സമഗ്ര സംഭാവനയും പരിഗണിച്ചു 2022 ൽ  കേരള സാമൂഹ്യനീതി വകുപ്പിൻ്റെ   അന്താരാഷ്ട്ര ഭിന്നശേഷി സ്പോർട്സ് അവാർഡ്   ലതിക ഇൻസ്പെയറിനെ തേടിയെത്തിയെങ്കിലും മറ്റ്  സർക്കാർ സഹായങ്ങൾ ലഭിക്കാത്തത് മികച്ച  പരിശീലനത്തിന് തടസമായെങ്കിലും ഇൻസ്പയർ പ്രവർത്തകരുടെയും മറ്റു സന്നദ്ധ പ്രവർത്തകരുടെയും പരിമിതമായ സഹായത്തോടെയാണ് ആലപ്പുഴയിൽ താമസിച്ചുകൊണ്ടുള്ള പവർലിഫ്ട് പരിശീലനവും, നാട്ടിലുള്ളപ്പോഴുള്ള  പിലാത്തറയിലെ  പവർ മാക്സ് ജിമ്മിലെ  പരിശീലനവുമാണ് കുമാരി ലതികയെ സ്വപ്ന നേട്ടം ലഭിക്കാൻ പ്രാപ്തയാക്കിയത്. 

എരമം കുറ്റൂർ ഗ്രാമപഞ്ചായത്തും, ഫ്ലൈ, ഇൻസ്പയർ, പിലാത്തറയിലെ സന്നദ്ധ സംഘടനകളായ റോട്ടറി ക്ലബ് ,   ലയൺസ്‌ ക്ലബ്, പിലാത്തറ ഡോട്ട് കോം, തുടങ്ങിയവരും,സന്മനസ്സുള്ള ചില വ്യക്തികളും ചേർന്നാണ്   ഇത്തവണത്തെ മത്സരത്തിൽ പങ്കെടുക്കുവാൻ കുമാരി ലതികയെ സാമ്പത്തികമായി സഹായിച്ചത്. 





loading...